കാഞ്ഞിരക്കോട് വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാഞ്ഞിരക്കോട് : കാഞ്ഞിരക്കോട് ബൈക്കും ബസും കൂട്ടിയിടിച്ചു കാഞ്ഞിരക്കോട് കൊടുമ്പു സ്വദേശി പടിഞ്ഞാറേ വീട്ടിൽ അബു മകൻ ആഷിക് (20) ആണ് മരിച്ചത്. കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ബസും വടക്കാഞ്ചേരി ഭാഗത്തേക്ക് പോയിരുന്ന ബൈക്കും എ എച്ച് റീജൻസിക്കു മുന്നിലുള്ള വളവിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ യുവാവിനെ അത്താണി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.