![]()
വടക്കാഞ്ചേരി : റഷ്യയിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കാൻ കുമ്പളങ്ങാട് മെഗാസ്ക്രീൻ ഒരുക്കി.യുവജന ക്ഷേമ ബോർഡിന്റെ സഹായത്തോടെ കുമ്പളങ്ങാട് യുവരശ്മി കലാ കായിക വേദിയാണ് മെഗാസ്ക്രീൻ സൗകര്യം ഒരുക്കുന്നത്.കുമ്പളങ്ങാട് വായനശാല ഹാളിൽ ആണ് മെഗാസ്ക്രീൻ ഒരുക്കിയിട്ടുള്ളത്.യുവജന ക്ഷേമ ബോർഡ് ജില്ലാ കോ - ഓർഡിനേറ്റർ ഒ.എസ് .സുബീഷ് പ്രദർശനം ഉദ്ഘാടനം നിർവഹിച്ചു. എം.വി.വൈശാഖൻ അധ്യക്ഷത വഹിച്ചു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ജയപ്രീത മോഹനൻ, വടക്കാഞ്ചേരി എസ്.ഐ. കെ.സി.രതീഷ്, കെ.സേതുമാധവൻ തുടങ്ങിയവർ പ്രസംഗിച്ചു