ചെറുത്തുരുത്തിയിൽ മഴോത്സവം ആഘോഷിച്ചു
വടക്കാഞ്ചേരി : ചെറുതുരുത്തി സംസ്കൃതി , മഴയെ ആസ്പദമാക്കി ഭാരതപ്പുഴയുടെ തീരത്ത് നടത്തിയ മഴോത്സവം കലാമണ്ഡലം രജിസ്ട്രാർ ഡോ.കെ.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പുള്ളുവൻപാട്ട്, നാടൻപാട്ട്, മഴയറിവ്, മഴക്കവിത, മഴ ഫോട്ടോ പ്രദർശനം, മഴ ഫ്യൂഷൻ സംഗീതം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിച്ചു.വിവിധ ജില്ലകളിൽ നിന്നായി നൂറോളം പേർ മഴോത്സവം പരിപാടിയിൽ പങ്കെടുത്തു. ചലച്ചിത്രകാരൻ റഷീദ് പാറയ്ക്കൽ,സംസ്കൃതി പ്രസിഡന്റ് കെ.വി.ഗോവിന്ദൻ കുട്ടി,ഡോ.കൃഷ്ണപ്രസാദ്, ശ്രീജ ആറങ്ങോട്ടുകര, സോബിൻ മഴവീട് തുടങ്ങിയവർ പ്രസംഗിച്ചു.