കൃഷ്ണ ദാസിന് കരൾ പകുത്ത് നൽകിയത് സുഹൃത്ത് സനൂപ്

കുമരനെല്ലൂര്‍ : കരൾ രോഗം മൂർച്ഛിച്ചു ഗരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന കുമരനെല്ലൂർ സ്വദേശി കൃഷ്ണദാസിന് കരൾ നൽകിയത് സുഹൃത്തും സഹപാഠിയുമായിരുന്ന സനൂപ്. ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായി പൂർത്തിയായി.കുമ്പളങ്ങാട് കരിമ്പന വളപ്പിൽ രാധാകൃഷ്ണൻ വത്സല ദമ്പതികളുടെ മകനാണ് സനൂപ് കുമരനെല്ലൂർ കൊടക്കാടത്ത് പുത്തൻ വീട്ടിൽ വേണുഗോപാലിന്റെയും ഗീതയുടെയും മകനാണ് കൃഷ്ണദാസ്. കുറച്ചു നാളുകൾക്കു മുൻപ് കൃഷ്ണദാസിന്റെ ജ്യേഷ്ഠൻ കൃഷ്ണനുണ്ണി മരണപ്പെട്ടിരുന്നു. ആയിടക്കാണ് കൃഷ്ണദാസിന് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. മഞ്ഞപിത്തം ബാധിച്ചു ഗുരുതരാവസ്ഥയിൽ ആയതോടെ ശസ്ത്രക്രിയ ഉടൻ നടത്തേണ്ടതായി വന്നു. സനൂപിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കളും സംഘടനകളും കൂടി ശസ്ത്രക്രിയക്കുള്ള പണം സമാഹരിച്ചു. ആത്മസുഹൃത്തിനു കരൾ നൽകാൻ സനൂപ് സ്വയം സന്നദ്ധനായി മുന്നോട്ട്‌ വരുകയായിരുന്നു. തൃശൂർ മിലിട്ടറി കാന്റീനിലെ ജീവനക്കാരനാണ് സനൂപ്.