![]()
വടക്കാഞ്ചേരി : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ കനത്ത പോളിങ് രേഖപ്പെടുത്തി. തൃശ്ശൂർ , ഗുരുവായൂർ മണ്ഡലങ്ങൾ ഒഴികെ ബാക്കി 11 മണ്ഡലങ്ങളിലും 70 % ത്തിൽ കൂടുതൽ പോളിങ് ആണ് നടന്നത്. 76.18 % ആണ് വടക്കാഞ്ചേരി മണ്ഡലത്തിലെ പോളിംഗ് നിരക്ക്. ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ പോളിങ് നിരക്ക് താഴെ പറയുന്ന പ്രകാരമാണ്. വടക്കാഞ്ചേരി (76.18 %) ചാലക്കുടി (72.63 %), ചേലക്കര (75.85 %), ഗുരുവായൂർ (68.46 %), ഇരിങ്ങാലക്കുട (74.79 %), കൈപ്പമംഗലം (76.69 %) കൊടുങ്ങല്ലൂർ (74.99 %), കുന്നംകുളം (76.43 %), മണലൂർ (73.20 %), നാട്ടിക (71.34 %), ഒല്ലൂർ (73.87 %), പുതുക്കാട്(75.59%) തൃശൂർ (68.91 %)