വീട്ടമ്മയുടെ കഴുത്തിൽ കിടന്ന അഞ്ചു പവൻ സ്വർണാഭരണം കവർന്നു.

വടക്കാഞ്ചേരി : ചെറുതുരുത്തി വടക്കേപുരയിൽ ഹരിദാസിന്റെ വീട്ടിൽ രാത്രി പതിനൊന്നരയോടെ അതിക്രമിച്ചെത്തിയ കവർച്ചാ സംഘം വീട്ടമ്മയുടെ കഴുത്തിൽ കിടന്ന അഞ്ചു പവൻ സ്വർണാഭരണം കവർന്നു. ഈ വീട്ടിലെ മറ്റൊരു സ്ത്രീയുടെ മാല കവരാൻ മോഷ്ടാക്കൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന ആഭരണമാണ് മോഷണം പോയത്. ചെറുതുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.