കൊടുമ്പുകാവ് ഉത്രം വേലാഘോഷം

കാഞ്ഞിരക്കോട് : കൊടുമ്പുകാവ് ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ ഉത്രം വേലാഘോഷം ശനിയാഴ്ച നടക്കും.ഫെബ്രുവരി 24 ശനിയാഴ്ച പൂരത്തിന്റെ പറപുറപ്പാട് നടന്നിരുന്നു.ഗജവീരന്മാരാലും മേളപ്രമാണികളുടെയും കലാകാരന്മാരുടെയും പെരുമയിൽ സമ്പന്നമാണ് വേല.മാർച്ച് 3 പൂരം ദിനത്തിൽ വിശേഷാൽ പൂജയോടെ വേല ആരംഭിക്കും.തുടർന്ന് കാഞ്ഞിരക്കോട് സെന്ററിൽ പൂരപ്പറ, പഞ്ചവാദ്യം, ആലത്തൂർ മനയ്ക്കൽ തിടമ്പ് ഇറക്കി എഴുന്നള്ളിപ്പ് എന്നിവ നടന്നു. ഉച്ചയ്ക്ക് പറയവേല,ഹരിജൻ വേല ,കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും.പൂരദിനം വൈകീട്ട് ഏഴു മണിക്ക് പാലാ കമ്മ്യൂണിക്കേഷൻസിന്റെ "ഗാനമേള" യും ഉണ്ടാകും.ഞായറാഴ്ച പുലർച്ചെ പഞ്ചവാദ്യം, ഭഗവതി പൂരം,തീയ്യാട്ട് എന്നിവയോടെ വേല സമാപിക്കും.