ജലക്ഷമത്തിന് പരിഹാരമായി വാഴാനി അണക്കെട്ടിലെ ജലം തുറന്നുവിട്ടു

വടക്കാഞ്ചേരി : ശക്തിയായ വെയിലും പൊടിക്കാറ്റും നിറഞ്ഞ അന്തരീക്ഷത്തിനൊപ്പം കുടിവെള്ളത്തിന്റെ ദൗർലഭ്യവും മൂലം ജനങ്ങൾ വലയുന്ന സാഹചര്യത്തിൽ വടക്കാഞ്ചേരി ഭാഗത്ത്‌ ഇതിന് ഒരു താൽക്കാലിക ആശ്വാസം എന്ന നിലയിൽ വാഴാനി അണക്കെട്ടിലെ ജലം കനാൽ വഴിതുറന്നുവിട്ടു.നിലവിൽ അണക്കെട്ടിൽ മൊത്തം സംഭരണ ശേഷിയുടെ പകുതി വെള്ളമാണ് ഉള്ളത്. 40 കിലോമീറ്റർ കനാൽ വഴി എത്തുന്ന വെള്ളം വടക്കാഞ്ചേരി നഗരസഭ ,മുണ്ടൂർ,തെക്കുംകര,വേലൂർ,ചൂണ്ടൽ എന്നീ പഞ്ചായത്തുകൾ എന്നിവയ്ക്ക് ലഭ്യമാകും. ആദ്യം കനാലിലേക്കും തുടർന്ന് വടക്കാഞ്ചേരി പുഴയിലേക്കും വെള്ളം വിടുവാനാണ് തീരുമാനം.