ടവർ നിർമ്മാണം തടയാണമെന്നാവശ്യപ്പെട്ടു പരാതിയുമായി നാട്ടുകാർ

ചിറ്റണ്ട : പടിഞ്ഞാറ്റുമുറി , മഠത്തിൽപ്പടി കോളനിയിൽ തുടങ്ങിയ മൊബൈൽ കമ്പനിയുടെ ടവർ നിർമ്മാണം തടയാണമെന്നാവശ്യപ്പെട്ട് നാട്ടുകാർ . ഇതു സംബന്ധിച്ചു നൂറോളം പേർ ഒപ്പിട്ട പരാതി കഴിഞ്ഞ ദിവസം എരുമപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ചു.പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ ആണ് ടവർ നിർമ്മാണം നടക്കുന്നത്. കഴിഞ്ഞ ദിവസം നിർമ്മാണപ്രവർത്തനങ്ങൾക്കായി എത്തിയ തൊഴിലാളികളെ സമീപ വാസികൾ തടയുകയും പണി നിർത്തി വപ്പിക്കുകയും ചെയ്തു. പഞ്ചായത്തിന് സമീപം നടന്ന പ്രതിഷേധ യോഗം വാർഡ് അംഗം ഷീബ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ.വേലായുധൻ, കെ.എസ്.ഹരിദാസ്, പി.എസ്.സുനീഷ് എന്നിവർ സംസാരിച്ചു.