കെ . കരുണാകരൻ ജന്മശതാബ്‌ദി ആചരണത്തിന് തുടക്കമായി

വടക്കാഞ്ചേരി : പ്രമുഖനായ ലീഡർ കെ.കരുണാകരന്റെ 99-ാം ജന്മദിനം ആചരിച്ചു. ഛായചിത്രത്തിനു മുന്നിൽ നടന്ന പുഷ്പാർച്ചന അനിൽ അക്കരെ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജിജോ കുര്യൻ അധ്യക്ഷനായി. കെ അജിത്കുമാർ,ഷാഹിദ റഹ്‌മാൻ, എൻ.ആർ. സതീശൻ,സിന്ധു സുബ്രഹ്മണ്യൻ , സി.എ. ശങ്കരൻകുട്ടി, ടി.വി. സണ്ണി എന്നിവർ പ്രസംഗിച്ചു.