പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് അനിൽ അക്കര എം എൽ എ

വടക്കാഞ്ചേരി : വടക്കഞ്ചേരിയിലെ നിഷ്ക്രിയരായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റണമെന്ന് അനിൽ അക്കരെ എം.എൽ.എ. ആവശ്യപ്പെട്ടു. മന്ത്രി എ. സി.മൊയ്തീന്റെ വസതി, വടക്കാഞ്ചേരി വൊക്കേഷണൽ ഹയർസെക്കന്റെറി സ്‌കൂൾ, അത്താണിയിലെ വ്യാപാരസ്ഥാപനം,വ്യാസ കോളജ്,മച്ചാട് കുറീസ് എന്നിങ്ങനെ മേഖലയിൽ മോഷണപരമ്പര അരങ്ങേറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസ് ഉദ്യോഗസ്ഥരെ മാറ്റണമെന്നു റൂറൽ എസ്.പി.യോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.