പള്ളിമണ്ണ ശിവക്ഷേത്രഭൂമി അളന്നു തിരിച്ചു

വടക്കാഞ്ചേരി : പള്ളിമണ്ണ ക്ഷേത്രഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് തഹസിൽദാരുടെ നേതൃത്വത്തിൽ അളന്നു തിരിച്ചു. ക്ഷേത്രത്തിലെ പുഴക്കടവിലേക്കുള്ള വഴിയാണ് സർവേ നടപടി പൂർത്തീകരിച്ചു കല്ലുകൾ സ്ഥാപിച്ചത്.ക്ഷേത്ര ഉപദേശക സമിതിയുടെ പരാതിയെ തുടർന്ന് വഴി ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്നു ഉത്തരവിറക്കി.ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാണ്. സ്‌പെഷ്യൽ തഹസിൽദാർ കെ.വേണുഗോപാലൻ, ദേവസ്വം റവന്യൂ ഇൻസ്‌പെക്ടർ ബിജു ഗോപാലൻ, സർവേയർ പി.അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്.