ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ജില്ലാതല ഉദ്ഘാടനം

വടക്കാഞ്ചേരി : ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വേലൂരിൽ നടന്നു.രാജ്യത്തു ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം കുറഞ്ഞു വരുന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു തൃശൂർ ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.പത്മിനി ഉദ്ഘാടനം ചെയ്തു. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ് കുമാർ അധ്യക്ഷയായി. സബ്.കളക്ടർ രേണു രാജ് മുഖ്യാതിഥിയായി.