സംസ്ഥാന പാതയോരത്ത് കഞ്ചാവുചെടി

വടക്കാഞ്ചേരി : സംസ്ഥാന പാതയോരത്ത് മിണാലൂരിൽ കഞ്ചാവ് ചെടി കണ്ടെത്തി.മൂന്നുമാസത്തെ വളർച്ചയും അറുപതു സെന്റീമീറ്റർ ഉയരവും ഉള്ളതാണ് ചെടി.വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഡി.ശ്രീകുമാർ സ്ഥലത്തെത്തിയാണ് കഞ്ചാവ് ചെടിയാണെന്നു സ്ഥിരീകരിച്ചത്.പൊതു നിരത്തിലായതിനാൽ കേസെടുത്തെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ല.