കനത്തമഴയെത്തുടർന്ന് വീട്‌ തകർന്നു, നാലംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

വടക്കാഞ്ചേരി : കനത്തമഴയെത്തുടർന്ന് വീട് തകർന്നു. തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ പള്ളിത്തോപ്പ് അരവിന്ദശേരി ചന്ദ്രന്റെ വീടാണ് ബുധനാഴ്‌ച തകർന്നത്. കുടുംബാംഗങ്ങൾ ഉറങ്ങുമ്പോഴായിരുന്നു സംഭവം. കറന്റ് പോയ സമയത്ത് കട്ടകൾ വീഴുന്നതും ചുമർ ചരിയുന്നതും മനസ്സിലാക്കി വീട്ടുകാർ മുൻവാതിൽ തുറന്നു പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. വീട് പൂർണമായും തകർന്നു.