വാഴാനി അണക്കെട്ടിലെ ജലവിതാനം ഉയരുന്നു

വാഴാനി : വാഴാനി അണക്കെട്ടിലെ ജലനിരപ്പ് 1.75 ദശലക്ഷം ഘനമീറ്ററിലെത്തി . 16.48 ദശലക്ഷം ഘനമീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. ഇത്തവണത്തെ വരൾച്ചയിൽ സംഭരണിയിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരുന്നു.ഇപ്പോൾ അണക്കെട്ടിൽ നിന്ന് ഉത്ഭവിക്കുന്ന വടക്കാഞ്ചേരിപ്പുഴ നിറഞ്ഞൊഴുക്കുന്നുണ്ട്.