കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘കീചകവധം’,അരങ്ങേറി

വടക്കാഞ്ചേരി : വടക്കാഞ്ചേരി കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന കളിസന്ധ്യയ്ക്ക് വൈകീട്ട് അനിൽ അക്കരെ എം.എൽ.എ. കളിവിളക്ക് തെളിയിച്ചു.തുടർന്ന് 'കീചകവധം' അരങ്ങേറി.കോട്ടയ്ക്കൽ ചന്ദ്രശേഖരവാര്യർ കീചകനായും കലാമണ്ഡലം വിജയകുമാർ സൈരന്ധ്രിയുമായി അരങ്ങിലെത്തി. ചടങ്ങിൽ ഗീതാനന്ദൻ അനുസ്മരണം നടന്നു.കഥകളി ക്ലബ്ബ് പ്രസിഡന്റ് സി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വി.മുരളി,പി.എൻ.ഗോകുലൻ തുടങ്ങിയവർ പ്രസംഗിച്ചു.