അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ മരിച്ചു

വടക്കാഞ്ചേരി : പാർളിക്കാട് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ വീണ് മരിച്ചു. പട്ടിച്ചിറ തെന്നംപറമ്പ് കോളനിയിൽ കുഴിയത്ത് വേലായുധൻ ആണ് മരിച്ചത്.സംഭവത്തിൽ അയൽവാസി പാറേങ്ങാട്ട് പടി മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ചെത്തിയ വേലായുധൻ ,മണികണ്ഠനും വീട്ടുകാരുമായി വഴക്ക് ഉണ്ടാക്കുകയും തർക്കത്തെ തുടർന്ന് മണികണ്ഠൻ , വേലായുധനെ താഴെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു. താഴ്ച്ചയുള്ള കോൺക്രീറ്റ് റോഡിലേക്ക് വീണ വേലായുധൻ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്.