ചെറുതുരുത്തിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.
വടക്കാഞ്ചേരി : ചെറുതുരുത്തിയിൽ കൊച്ചിൻ പാലത്തിനു സമീപം ഭാരതപ്പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്കാണ് നാട്ടൂകാർ തടയണയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ നവജാത ശിശുവിന്റെ മൃതുദേഹം കണ്ടത്. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചെറുതുരുത്തി പോലീസെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റുവാനുള്ള നടപടികൾ സ്വീകരിച്ചു.