കോവിഡ് പ്രതിരോധത്തിനായി കുട്ടികൾക്ക് കോർബിവാക്സിൻ നൽകുന്നു.

വടക്കാഞ്ചേരി : മാർച്ച് 16 ദേശീയ പ്രതിരോധ കുത്തിവെപ്പ് ദിനത്തിൽ ജില്ലയിലെ 12 വയസ്സു മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ് 19 വാക്സിനായ കോർബിവാക്സ് നൽകുന്നു. മാർച്ച് 15ന് മുൻപ് 12 വയസ്സ് തികഞ്ഞവർക്കാണ് വാക്സിൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഉച്ചക്ക് 2 ന് വാക്സിനേഷൻ യജ്ഞത്തിന് തുടക്കം കുറിക്കുന്നത്. തുടക്കത്തിൽ വടക്കാഞ്ചേരി ആശുപത്രിയിൽ മാത്രമാണ് വാക്സിൻ നൽകുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുക. അതിനുശേഷം മറ്റ് സ്ഥലങ്ങളിലും കൊടുത്തു തുടങ്ങുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.