ഐസ് ബാലൻ എന്നറിയപ്പെട്ടിരുന്ന ബാലേട്ടൻ നിര്യാതനായി

വടക്കാഞ്ചേരി : വടക്കാഞ്ചേരി ഗവ:ബോയ്സ് ഹൈസ്കൂളിന് പുറകുവശത്തെ ഗേറ്റിൽ ഏതാണ്ട് 1995 വരെ ഇരുപത് വർഷത്തോളം ഐസ് വിറ്റിരുന്ന ബാലേട്ടനെ ഈ കാലഘട്ടത്തിൽ ഇവിടെ പഠിച്ചിരുന്നവർക്കെല്ലാം അറിയാവുന്നതാണ്. സ്കൂളിൽ സമരമോ അല്ലെങ്കിൽ അവധിയോ ഉണ്ടെങ്കിൽ മാത്രമാണ് ഇദ്ദേഹം ലൈനിൽ ഐസ് വിൽക്കാൻ പോയിരുന്നത്. അന്ന് രണ്ട് ഐസ് വിൽപനക്കാർ(ബാലനും, ചന്ദ്രനും) ഗേറ്റിന്റെ രണ്ട് വശത്തും, റെയിൽവെ ഗേറ്റിനടുത്തുള്ള ചെട്ടിയാർ, അവിടെയുള്ള പാലയുടെ ചുവട്ടിലുമാണ് ഇരിക്കാറ്, പിന്നെയുള്ളത് കൃഷ്ണൻ നായരുടെ പെട്ടി കടയാണ്. കടപ്പാട് : അബ്ദുൽ സലാം