വടക്കാഞ്ചേരി യിൽ വീടുകൾ തകർന്നു വീണു.

വടക്കാഞ്ചേരി : ശക്തമായ മഴയെ തുടർന്ന് വടക്കാഞ്ചേരി കാട്ടിലങ്ങാടിയിൽ വീടുകൾ തകർന്ന് വീണു. കാട്ടിലങ്ങാടി ചീരൻ ഫ്രാൻസീസിന്റെ വീടാണു തകർന്ന് വീണത്‌.എന്നാൽ അപകടസാധ്യത മുൻ കൂട്ടി മനസിലാക്കിയതിനാൽ വീട്ടുക്കാർ മാറി താമസിച്ചതിനാൽ ഒഴിവായത്‌ വൻ അപകടമാണു.ഫ്രാൻസീസടക്കം എട്ടുപേരാണു വീട്ടിൽ താമസിക്കുന്നത്‌. തകർന്ന വീണ വീട്‌ സമീപത്തെ ആലിക്കൽ യൂസഫിന്റെവീട്ടിലേക്കാണു വീട്‌ തകർന്ന് വീണത്‌ . ഇതിനെ തുടർന്ന് ഇവരുടെ വീടും ഒരു ഭാഗം തകർന്ന് വീണിട്ടുണ്ട്‌.ആളപായമില്ല. Courtesy Jijasal