കുറഞ്ചേരി അപകടം : ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങൾ എത്തി.

വടക്കാഞ്ചേരി : കുറാഞ്ചേരിയിൽ മലയിടിഞ്ഞുണ്ടായ അപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങൾ എത്തി. മരണമടഞ്ഞ 18 പേരുടെ മൃതു ദേഹങ്ങൾ സംസ്കാരത്തിന് മുൻപായി മി ണാ ലൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതു ദർശനത്തിനു വച്ചു. ഇവിടെ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കാരത്തിനായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. മോഹനനെയും ഭാര്യയേയും രണ്ടു മക്കളെയും കല്ലംപാറയിലെ വീട്ട് വളപ്പിലും മറ്റുള്ളവരെ പൂമല , അത്താണി , കണ്ണാറ പള്ളികളിലുമാണ് സംസ്കരിച്ചത്.