വടക്കാഞ്ചേരിയിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി ടൗണിൽ പ്രവർത്തിക്കുന്ന നാല് ഹോട്ടലുകളിൽ നിന്നായി പഴകിയ പാൽ, തൈര് , ബീഫ് , നൂഡിൽസ് എന്നിവ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്തു. കോർട് വ്യൂ , മദ്രാസ് ഹോട്ടൽ , റീഗൽ , കേരളം എന്നെ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഈ ഹോട്ടലുകൾക്കെതിരെ കർശന നടപടി ഉണ്ടാകും എന്ന് നഗരസഭാ അധികൃതർ അറിയിച്ചു.