![]()
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ മൂന്ന് ഹോട്ടലുകളിൽ നിന്നും മൂന്ന് ദിവസത്തോളം പഴക്കമുള്ള ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഡെലീസ, സെലക്ട്, കേരളം എന്നീ ഹോട്ടലുകൾക്ക് നോട്ടിസ് നൽകി പിഴ ചുമത്തി. ഷവർമ്മ, ചിക്കൻ കറി, മീൻ വറുത്തത്, ചോറ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ആണ് പിടികൂടിയത്. പരിശോധനകൾ തുടരുമെന്നും പഴകിയ ഭക്ഷണം നൽകുന്ന ഹോട്ടലുകൾ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.