വടക്കാഞ്ചേരി : വടക്കാഞ്ചേരി ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനും ആക്ടസ് വടക്കാഞ്ചേരി യും സംയുക്തമായി പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി "കമ്മ്യൂണിറ്റി റെസ്ക്യു വളണ്ടിയർ " എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ എസ്. എല്‍ ദിലീപ്, ലീഡിങ്ങ് ഫയര്‍മാന്‍മാരായ കെ.സി സജീവന്‍, റോയ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.