![]()
വടക്കാഞ്ചേരി : മുളങ്കുന്നത്തുകാവ് റെയിൽ വേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് പ്രതി ഹോസ്റ്റലിൽ കയറി യുവതിയെ ആക്രമിച്ചു പരിക്കേല്പിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തത്.കേസിൽ പുന്നം പറമ്പ് മേപ്പാടം വീട്ടിൽ ജയരാമൻ ആണ് അറസ്റ്റിലായത്.മെഡിക്കൽ കോളേജ് എസ്.ഐ.പി.യു.സേതുമാധവൻ ,ജൂനിയർ എസ്.ഐ.അമീർ അലി,എ. എസ്.ഐ.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ മറ്റ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ ഉണ്ട്.യുവതിയിൽ നിന്നും തട്ടിയെടുത്ത മൊബൈൽ ഫോൺ പറവൂരിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്നും കണ്ടെത്തി.