ബി.ജെ.പി.പ്രവർത്തകരുടെ സഹായത്തിൽ നിർദ്ധന കുടുംബത്തിന് വീട് സ്വന്തമായി

വടക്കാഞ്ചേരി : ബി.ജെ.പി.പ്രവർത്തകരുടെ കൂട്ടായ്മയിൽ വിജയലക്ഷ്മിക്കും മക്കൾക്കും വീട് എന്ന സ്വപ്നം യാഥാർഥ്യമായി.വള്ളത്തോൾ നഗർ പഞ്ചായത്തിലെ പൈങ്കുളം ഗേറ്റിന് സമീപം ആണ് വിജയലക്ഷ്മിയും കുടുംബവും താമസിക്കുന്നത്. മൂന്ന് വർഷം മുൻപ് വാഹനാപകടത്തിൽ മൂത്ത മകൻ തളർന്ന് കിടപ്പിൽ ആണ്. മണൽ വാരൽ നിരോധിച്ചതോടെ വിജയലക്ഷ്മിയുടെ വരുമാനവും നിലച്ചു.അതോടെ ഈ കുടുംബം ബുദ്ധിമുട്ടിൽ ആവുകയായിരുന്നു.വർഷങ്ങൾ ആയി ചോർന്നൊലിക്കുന്ന ഓല വീട്ടിൽ ആണ് ഇവർ കഴിഞ്ഞിരുന്നത്.തുടർന്ന് കഴിഞ്ഞ പത്താം തിയതി ബി.ജെ.പി.പ്രവർത്തകർ വീട് പണി ഏറ്റെടുക്കുകയും 20 ദിവസം കൊണ്ട് എല്ലാ സൗകര്യങ്ങളും അടങ്ങിയ വീട് കൈമാറുകയും ചെയ്തു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എ.നാഗേഷ് താക്കോൽ ദാന കർമ്മം നിർവഹിച്ചു.ചടങ്ങിൽ നിരവധി ബി.ജെ.പി.പ്രവർത്തകരും നാട്ടുകാരും സന്നിഹിതരായിരുന്നു.