സി.പി.എം.വടക്കാഞ്ചേരി ഏരിയ സമ്മേളനം : പി.എൻ.സുരേന്ദ്രൻ ഏരിയ സെക്രട്ടറി

വടക്കാഞ്ചേരി : സി.പി.എം. വടക്കാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ചർച്ചയിൽ പ്രധാന വിഷയമായത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയമാണ്. ജില്ലയിൽ പാർട്ടിക്ക് നഷ്ടപ്പെട്ട സീറ്റ് ആണ് ഇത്. പാർട്ടി വിരുദ്ധ നടപടികൾക്ക് എതിരെയും പ്രഖ്യാപിച്ച സ്ഥാനാർഥി പിൻമാറാൻ ഇടയായതിനെ കുറിച്ചും പ്രതിനിധികൾ കുറ്റപ്പെടുത്തി.ഏരിയ കമ്മിറ്റി സെക്രട്ടറിയായി പി.എൻ.സുരേന്ദ്രനെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.18  അംഗ ഏരിയ കമ്മിറ്റി  21 അംഗങ്ങളായി ഉയർത്തി, മൂന്ന് പേരെ പുതുതായി ചേർത്തു.ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി എം.ജെ.ബിനോയ്, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി റീന ജോസ് , വടക്കാഞ്ചേരി ലോക്കൽ സെക്രട്ടറി ടി.ആർ.രജിത് എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയത്.സമ്മേളനം വ്യാഴാഴ്ച പ്രകടനം, വളണ്ടിയർ മാർച്ച് ,പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും. സമാപന സമ്മേളനം ഒട്ടുപാറ കെ. പി.എൻ.നമ്പീശൻ നഗറിൽ മന്ത്രി എ. സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും.