കളഞ്ഞു കിട്ടിയ പത്ത് പവൻ സ്വർണം തിരിച്ചേൽപിച്ച യുവാവിന് അഭിനന്ദനപ്രവാഹം
വടക്കാഞ്ചേരി : മിണാലൂർ സ്വദേശിയായ കള്ളിവളപ്പില്‍ ഷാമില്‍ എന്ന യുവാവിനാണ് വടക്കാഞ്ചേരി ബ്ലോക്ക് ഓഫീസിനു സമീപത്തു നിന്നും ബാഗ് കളഞ്ഞു കിട്ടിയത്. ചെറുതുരുത്തിയില്‍ നിന്നും മിണാലൂരിലേക്ക് കാറില്‍ വരുമ്പോൾ ചെറിയ ബാഗ് റോഡില്‍ കിടക്കുന്നത് കണ്ടതിനെ തുടർന്ന് കാർ നിർത്തി ബാഗ് പരിശോധിച്ചു. ബാഗിൽ സ്വർണം ആണെന്ന് മനസിലായതിനെ തുടർന്ന് ബാഗ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ബാഗിൽ ഉണ്ടായിരുന്ന കുറിപ്പുകളും ബില്ലുകളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ കിള്ളിമംഗലം തെക്കുമുറി വിജയകുമാറിന്റെ ഭാര്യ അനുവിന്റേതാണ് സ്വർണാഭരണങ്ങൾ എന്ന് പോലീസ് മനസ്സിലാക്കി. ഓട്ടോറിക്ഷയിൽ യാത്രചെയ്യവേ അവരിൽനിന്നും തെറിച്ചു പോയതായിരുന്നു അവരുടെ ബാഗും സ്വർണാഭരണങ്ങളും. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മാധവൻകുട്ടി ബാഗ് ഉടമസ്ഥരായ വിജയകുമാറിനേയും ഭാര്യ അനുവിനേയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി, രേഖകളും തെളിവുകളും പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ഷാമിലിൻ്റെ സാന്നിധ്യത്തിൽ അവർക്ക് തിരിച്ചു നൽകി. നിരവധി ആളുകളാണ് സത്യസന്ധനായ ഈ യുവാവാവിന് അഭിനന്ദനങ്ങളുമായി എത്തുന്നത്.
കടപ്പാട് : തൃശൂർ സിറ്റി പോലീസ്