കോവിഡ് ബാധിച്ച് മരിച്ച യുവാവിനെ ഏറ്റുവാങ്ങി സംസ്കരിച്ച് SFI,DYFI പ്രവർത്തകർ മാതൃകയായി

വടക്കാഞ്ചേരി : കുമ്പളങ്ങാട് സ്വദേശി വടക്കൻ വീട്ടിൽ തോമസ് (ജെയിംസ് ) (42) ആണ് മുളങ്കുന്നത്തുക്കാവ് ഗവ. മെഡിക്കൽ കോളേജ് ക്യാൻസർ ചികിത്സയിലിരിക്കേയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു. എസ്എഫ്ഐ വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ സ എം ആർ അനന്ദുവിന്റെ നേതൃത്വത്തിൽ കുമ്പളങ്ങാട് സി.ഐ.ടി.യു തൊഴിലാളികളും DYFI നെല്ലിക്കുന്ന് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ എം.എസ് മനോജ് ,ജയൻ കെ.എം, റീഗൻ തോമസ്സ് എന്നിവരാണ് പി.പി.ഇ കിറ്റണിഞ്ഞ് സന്നദ്ധരായത്. കോവിഡ് രോഗബാധിതരായി മരിച്ച യുവാവിൻ്റെ മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ ആദരവോടുകൂടി സംസ്കരിച്ച ഈ സഖാക്കളുടെ സന്നദ്ധസേവനം നാടിനാകെ മാതൃകയാണ്.