ഗതാഗതകുരുക്ക് ഒഴിവാക്കാൻ നിർമിക്കുന്ന ബൈപാസ് റോഡിൻ്റെ അലൈൻമെന്റ് തയ്യാറായി.

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി നിർമ്മിക്കുന്ന ബൈപാസ് റോഡിന്റെ അലൈൻമെന്റ് തയ്യാറായി. കരുതക്കാട് പള്ളിക്കു സമീപത്തു നിന്നും ആരംഭിച്ചു എങ്കെക്കാട് വഴി അകമലയിൽ അവസാനിക്കുന്ന രീതിയിലാണ് അലൈൻമെന്റ് തയാറാക്കിയിരിക്കുന്നത്. 6.4 ഹെക്ടർ നെൽവയൽ ബൈപാസ് റോഡിനായി നികത്തേണ്ടി വരും. 23 വീടുകളെ പൂർണമായും 10 വീടുകളെ ഭാഗികമായും ബാധിക്കും. 20 കോടി രൂപയാണ് കിഫ്‌ബി ബൈപാസ് റോഡിനായി നീക്കി വച്ചിരിക്കുന്നത്. വടക്കാഞ്ചേരി പുഴക്ക് കുറുകെ നിർമിക്കേണ്ട പാലത്തിൻ്റെ എസ്റ്റിമേറ്റ് പൊതുമരാമത്തു വകുപ്പ് തയ്യാറാക്കും. അകമലയിൽ റെയിൽവേ ലൈൻ ക്രോസ്സ് ചെയ്യാനായി ഫ്ലൈ ഓവർ നിർമിക്കേണ്ടി വരും.