സ്കൂൾ ഗ്രൗണ്ട് കയ്യേറ്റം; സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ പരിശോധനയ്‌ക്കെത്തും

വടക്കാഞ്ചേരി : വടക്കാഞ്ചേരി ഗവ.ബോയ്സ് ഹൈ സ്കൂൾ ഗ്രൗണ്ട് അധികൃതരുടെ ഒത്താശയോടെ പരിസരവാസികൾ കൈയ്യേറി എന്ന പരാതിയിന്മേൽ നേരിട്ട് അന്വേഷണം നടത്താൻ സർവേ ഡെപ്യൂട്ടി ഡയറക്ടർ വ്യാഴാഴ്ച എത്തും.കുമരനല്ലൂർ കുനാലിൽ കെ.ടി. ബെന്നിയുടെ പരാതിയിന്മേലാണ് അന്വേഷണം. ഇതു സംബന്ധിച്ചു വടക്കാഞ്ചേരി പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നു കാണിച്ച് ബെന്നി തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.കോടതി,അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് തള്ളുകയും, ശരിയായി അളന്ന് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.