മന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് എതിരെ നടപടി വേണം

വടക്കാഞ്ചേരി : വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ നേതൃത്വം നൽകുന്ന ശ്രീ .അനിൽ അക്കരെ എം.എൽ.എ. യ്‌ക്കും കോൺഗ്രസ് പ്രവർത്തകർക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ.ഒട്ടുപാറ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ഐഡിയിലൂടെയാണ് പ്രചാരണം നടത്തുന്നത് എന്ന് പൊലീസിന് നൽകിയ പരാതിയിൽ മേഖല സെക്രട്ടറി വി.എം.കബീർ പറഞ്ഞു.മേഖല പ്രസിഡന്റ് എ. ഡി.അജി അധ്യക്ഷത വഹിച്ചു.