തിരിച്ചു പോകാൻ കൂട്ടാക്കാതെ കാട്ടാനകൾ
വടക്കാഞ്ചേരി : അഞ്ചു ദിവസം മുമ്പ് കാടിറങ്ങിയ ആനകൾ തിരുവില്ലാമലയിൽ തമ്പടിച്ചിരിക്കുകയാണ്.പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന വൻ സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.ആനകളെ കാട് കയറ്റുന്ന വിദഗ്ധർ മുത്തങ്ങയിൽ നിന്ന് എത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. മൂന്ന് ആനകളുള്ളതിനാലും ഭയന്ന് ആക്രമാസക്തരാകാൻ സാധ്യതയുള്ളതിനാലും മയക്കുവെടി വെക്കാനാവില്ല.ഒരു കൊമ്പനും ഒരു പിടിയും ഒരു കുട്ടിയാനയുമാണ് ആറു ദിവസങ്ങളായി തൃശൂർ-പാലക്കാട് അതിർത്തിപ്രദേശങ്ങളിൽ പരിഭ്രാന്തി പടർത്തിക്കൊണ്ടു വിഹരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളാകയാലും സ്കൂളുകൾ അടുത്തുള്ളതും ഏറെ പരിഭ്രാന്തി ഉണ്ടാക്കുന്നു.ആളുകളോട് പുറത്തിറങ്ങരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.