കോൺഗ്രസ് കുടുംബസംഗമം

മുണ്ടത്തിക്കോട് : കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മുണ്ടത്തിക്കോട് നടന്ന കുടുംബസംഗമവും മുതിർന്ന അംഗങ്ങളെ ആദരിക്കലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തു സ്ത്രീപീഡനവും കൊലപാതകവും മാത്രമാണ് ഇടതു ഭരണത്തിൻ കീഴിൽ നടക്കുന്നതെന്നും,അധികാരവും പണവുമുപയോഗിച്ചു മോദി സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയുമാണെന്നു അദ്ദേഹം പറഞ്ഞു.ഇ. ജി. സതീഷ് അധ്യക്ഷനായി.കെ.പി.സി.സി. സെക്രട്ടറി എൻ കെ.സുധീർ, അനിൽ അക്കരെ എം.എൽ.എ.,പി.എ. മാധവൻ, ജോസഫ്‌ ചാലിശ്ശേരി എന്നിവർ പ്രസംഗിച്ചു.