ആരോഗ്യ സുരക്ഷാ പദ്ധതി 25.1 കോടി രൂപ അനുവദിച്ചു.

വടക്കാഞ്ചേരി : എന്റെ വടക്കാഞ്ചേരി' പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആദ്യം അംഗമായ 5000 കുടുംബങ്ങൾക്ക് 25.1.കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഓറിയന്റൽ ഇൻഷുറൻസ് അനുവദിച്ചതായി അനിൽ അക്കരെ എം.എൽ.എ. അറിയിച്ചു.ഈ പോളിസിക്ക് ആവശ്യമായ വന്ന52,24,096 രൂപ പൊതുജനങ്ങളിൽ നിന്ന് സ്വരൂപിച്ചതാണ്.ഇതിൽ അംഗമാകുന്ന കുടുംബങ്ങൾക്ക് നിലവിലെ അസുഖങ്ങളുൾപ്പെടെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്നതിന് 50000 രൂപയുടെ സൗജന്യവും ലഭ്യമാകും.