മുള്ളൂർക്കര ഗേറ്റ് ഒഴിവാക്കി അകമല വനത്തിലൂടെ പകരം റോഡ്

മുള്ളുര്‍ക്കര : മുള്ളൂർക്കര ഗേറ്റ് ഒഴിവാക്കി അകമല വനത്തിലൂടെ ഇനി കഞ്ഞിരശ്ശേരി, ഇരുന്നിലംകോട് ഭാഗങ്ങളിലേക്ക് പോകാം.കൂടാതെ ദേശമംഗലം,വരവൂർ ഭാഗത്തുള്ളവർക്ക് വടക്കാഞ്ചേരിയിലേക്ക് പോകാനും ഈ റോഡ് ഉപയോഗപ്പെടുത്താം.മുൻപ് പണി ആരംഭിച്ച ഈ റോഡിന്റെ കുറച്ചു ഭാഗം വനമേഖലയിലൂടെ കടന്നു പോകുന്നതായ്‌തിനാൽ ഉദ്യോഗസ്ഥർ അനുമതി നിഷേധിച്ചിരുന്നു.തുടർന്ന് മുടങ്ങിയ റോഡ് പണി മുള്ളൂർക്കര പഞ്ചായത്ത് ഭരണസമിതി നേരിട്ട് ഇടപെട്ട് അനുമതി നേടുകയായിരുന്നു.അനുമതി ലഭിച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് 17 ലക്ഷം രൂപ മുടക്കി കോണ്ക്രീറ്റ് റോഡ് നിർമ്മിച്ചു.ഇപ്പോൾ ഈ റോഡ് കാർ, ജീപ്പ്‌ , മോട്ടോർ ബൈക്ക് തുടങ്ങിയ വാഹനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.