ഓട്ടുപാറ കടയിൽ തീപിടുത്തം

ഓട്ടുപാറ : ഓട്ടുപാറ ബസ് സ്റ്റാൻഡിനു പിറകിൽ ബൈപാസ് റോഡിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ തീ പിടുത്തം. ബുധനാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെയാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല . വടക്കാഞ്ചേരി ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമാരനെല്ലൂർ സ്വദേശി ജാബിറിന്റെ കടയാണ് അഗ്നിക്കിരയായത്. കടയിലെ ജീവനക്കാരൻ ഭക്ഷണം കഴിക്കുന്നതിനായി പുറത്ത് പോയപ്പോഴാണ് തീപിടുത്തമുണ്ടായത്. സമീപത്തെ കടയിലുള്ളവർ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.