വടക്കാഞ്ചേരിയിൽ മത്സരിക്കുന്നത് നാല് സ്ഥാനാർത്ഥികൾ
വടക്കാഞ്ചേരി : വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നാല് സ്ഥാനാർത്ഥികൾ. ആകെ പതിനാലു നാമനിർദേശ പത്രികകളാണ് ലഭിച്ചത്. പതിനൊന്നു പത്രികകൾ സ്വീകരിക്കപ്പെട്ടു. മൂന്ന് പത്രികകൾ സ്ഥാനാർത്ഥികൾ പിൻവലിച്ചു. ആരുടേയും പത്രികകൾ തള്ളിയില്ല. യു ഡി എഫ് സ്ഥാനാർത്ഥിയായി അനിൽ അക്കരയും, എൽ ഡി എഫ് സ്ഥാനാർത്ഥിയായി സേവിയർ ചിറ്റിലപ്പിള്ളിയും, എൻ ഡി എ സ്ഥാനാർത്ഥിയായി ഉല്ലാസ് ബാബുവുമാണ് മത്സരിക്കുന്നത്. ഫുട്ബോൾ ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പാർളിക്കാട് - പത്താംകല്ല് സ്വദേശി ഹാജി അബുബക്കർ കുണ്ടുകാടനാണു മത്സര രംഗത്തുള്ള നാലാമൻ. എൽ ഡി എഫ് ന്റെ ഡമ്മി സ്ഥാനാർത്ഥിയായിരുന്ന സുരേന്ദ്രന്റെ രണ്ടു പത്രികകളും എൻ ഡി എ യുടെ ഡമ്മി സ്ഥാനാർത്ഥിയായിരുന്ന ബിജേഷിന്റെ ഒരു പത്രികയുമാണ് പിൻവലിച്ചത്. അനിൽ അക്കര നാല് പത്രികകളും , സേവിയർ ചിറ്റിലപ്പിള്ളി , ഉല്ലാസ് ബാബു എന്നിവർ മൂന്നു പത്രികകളുമാണ് സമർപ്പിച്ചിരുന്നത്.