വടക്കാഞ്ചേരിക്കാരൻ റോജിത്ത് ഗണേഷ് മുംബൈ ഇന്ത്യൻസ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി സ്വദേശിയായ റോജിത്ത് ഗണേഷിനെ ഐ പി എൽ ലെ മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ടീമിന്റെ ക്യാമ്പിലേക്ക് സപ്പോർട്ടിങ് പ്ലേയാറായി തിരഞ്ഞെടുത്തു. വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ് എന്നിവക്കുള്ള കേരള ടീമിലും അംഗമായിരുന്നു . കാഞ്ഞിരക്കോട് സ്വദേശിയും മുൻ പഞ്ചായത്ത് മെമ്പറുമായ ഗണേഷ്‌ ബി മേനോന്റെ മകനാണ്. പേരമംഗലത്തുള്ള ആത്രേയ ക്രിക്കറ്റ് അക്കാദമിയിലാണ് റോജിത്ത് പരിശീലനം നടത്തിയിരുന്നത് .