വടക്കാഞ്ചേരി ദേശവിളക്ക് ഇന്ന്

വടക്കാഞ്ചേരി : കരുമരക്കാട് ശിവക്ഷേത്ര സന്നിധിയിൽ ഇന്ന് ദേശവിളക്ക് മഹോത്സവം നടക്കും.ഇരട്ടക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്നും വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം താലങ്ങളുടെയും ശാസ്താംപാട്ടിന്റെയും അകമ്പടിയോടെ വിളക്ക് പന്തലിലേക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, വെട്ടും തടവും, കനലാട്ടം തുടങ്ങി മറ്റു ചടങ്ങുകളും ഉണ്ടായിരിക്കും. ശാസ്താം പാട്ട് വിദ്ധ്വാൻ മച്ചാട് സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് വിളക്ക് യോഗം. 6.30 ന് ശിവക്ഷേത്ര സന്നിധിയിൽ നന്ദാകിഷോറിന്റെ പ്രഭാഷണവും നാളെ പുലർച്ചെ കെട്ടുനിറയും നടക്കും.