വിവാദമായ ഫേസ് ബുക്ക് പോസ്റ്റ് :എം.എൽ.എ.ഡി.ജി.പി യ്ക്ക് പരാതി നൽകി

വടക്കാഞ്ചേരി : അനിൽ അക്കരെ എം.എൽ.എ. യ്ക്ക് എതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റ് എഴുതിയ ആൾക്കെതിരെ എം.എൽ.എ. ഡി.ജി.പി.യ്ക്ക് പരാതി നൽകി. എം.എൽ.എ.പത്ത് ചെക്ക് കേസിലെ പ്രതി എന്ന് ആക്ഷേപിച്ച് ആണ് ആബിദ് ആളൂർ എന്ന വ്യക്തി ഫേസ് ബുക്ക് പോസ്റ്റിട്ടത്.ഒരു സ്ത്രീയുടെ ചിത്രവും എം.എൽ.എ. യുടെ ചിത്രവും വച്ചാണ് പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.എന്നാൽ നിയമസഭയിൽ കോടിയേരിയുടെ മക്കൾക്കെതിരെ താൻ സംസാരിച്ചതിന്റെ വൈരാഗ്യം മൂലമാണ് ഇങ്ങനെ ചെയ്യുന്നെതെന്ന് എം.എൽ.എ. പറഞ്ഞു. അടാട്ട് ബാങ്കിൽ താൻ ഒരു ക്രമക്കേടും നടത്തിയിട്ടില്ല എന്നും ,പിതാവിന്റെ പേരിൽ ഉണ്ടായിരുന്ന വായ്പാ കുടിശ്ശിക അടച്ചു വീട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. അടാട്ട് ബാങ്കിന്റെ ഭരണസമിതിയിൽ താൻ ഒരു അംഗം അല്ലെന്നും വ്യക്തിപരമായി മറ്റാർക്കും ചെക്ക് നൽകിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ആബിദ് ആളൂരിന് പുറമെ മറ്റു ചിലരുടെ പേരുകളും പരാതിയിൽ ഉണ്ട്.