വടക്കാഞ്ചേരി പുഴയുടെ വികസനത്തിന് കോടികൾ മുടക്കുമ്പോഴും പുഴ മാലിന്യവാഹിനിയാകുന്നു

വടക്കാഞ്ചേരി : വടക്കാഞ്ചേരി പുഴയുടെ നവീകരണത്തിന് കോടികൾ ചിലവാക്കുമ്പോഴും പുഴ മറ്റൊരു വശത്ത് മലിനമായിക്കൊണ്ടിരിക്കുന്നു.ടൗണിലെ അഴുക്ക് ചാലുകൾ നേരിട്ട് ഒഴുകിയെത്തുന്ന പുഴയിൽ വെള്ളം ചിറ കെട്ടി നിർത്തിയിരിക്കുന്നത് ദുർഗന്ധം പരത്തുന്നു.ഇത് പുഴയിലെ വെള്ളം മലിനമാക്കുന്നതിനോടൊപ്പം സമീപ പ്രദേശങ്ങളിലെ കിണർ വെള്ളത്തെയും മലിനമാക്കുന്നു.മലിനീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം കടലാസിൽ എഴുതിയതല്ലാതെ പ്രവർത്തികം ആയില്ല.ജല അതോറിറ്റിയുടെ പൊട്ടിപ്പൊളിഞ്ഞ കിണർ ആളുകൾ ശൗചാലയം ആയി ഉപയോഗിക്കുന്നത് വെള്ളം വന്നാൽ എല്ലാം ഒഴുകി പുഴയിൽ എത്തും.ഉപയോഗശൂന്യമായ ഈ കിണർ പൊളിക്കാൻ ഗ്രാമസഭ നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല.ടൗണിലെ കുമ്മായച്ചിറ കെട്ടിയതുമൂലം ചാലിപ്പാടം വരെയുള്ള ജലവിതാനം ഉയരുകയും ,അഴുക്ക് നിറഞ്ഞ ഈ വെള്ളം ദുർഗന്ധം പരത്തുകയുമാണ്.