കാട്ടുപന്നികളുടെ നാട്ടിലെ വിഹാരം ; നാട്ടുകാർ ഭീതിയിൽ

വടക്കാഞ്ചേരി : ഓട്ടുപാറ കുന്നംകുളം റോഡിലെ ജനവാസ മേഖലയിൽ ആളൊഴിഞ്ഞ പറമ്പിലാണ് കാടിറങ്ങി വന്ന രണ്ടു കാട്ടുപന്നികൾ വിഹരിക്കുന്നത്. രാത്രിയോ പകലോ ഭേദമില്ലാതെ രണ്ടു ദിവസമായി കൃഷികൾ നശിപ്പിച്ചും ആളുകളെ ഭയപ്പെടുത്തിയും കറങ്ങി നടക്കുകയാണ്.പകൽപോലും പറമ്പുകളിലും റോഡിലും ഇറങ്ങി നടക്കുന്നത് മൂലം ആളുകളിൽ ഏറെ ഭയം ഉണ്ടാക്കുന്നുണ്ട്.