എരുമപ്പെട്ടി പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈൻമെന്റ് സോണിൽ.

വടക്കാഞ്ചേരി : എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു. കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെയാണ് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. എരുമപ്പെട്ടി പഞ്ചായത്തിനൊപ്പം മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.