എങ്കക്കാട് ഒരു കുടുംബത്തിലെ നാല് പേർക്ക് കോവിഡ്.

വടക്കാഞ്ചേരി : വടക്കാഞ്ചേരി എങ്കക്കാടിൽ ഒരു കുടുംബത്തിലെ 4 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. 52 കാരിയായ വീട്ടമ്മ , 24 കാരിയായ യുവതി, അവരുടെ 4 വയസുള്ള മകൻ, 8 മാസം പ്രായമായ കുഞ്ഞ് എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് ഒന്നിന് ഈ വീട്ടിലെ ഗൃഹനാഥന് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ ടെസ്റ്റിലാണ് ഇന്ന് 4 പേർക്ക് രോഗം സ്ഥിരീകരിച്ചത്.