പോളിങ് നിരക്കിൽ വടക്കാഞ്ചേരിയും കുന്നംകുളവും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ.

വടക്കാഞ്ചേരി : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് അവസാനിക്കാൻ ഒരുമണിക്കൂർ ശേഷിക്കേ സംസ്ഥാനത്തൊട്ടാകെ കനത്ത പോളിങ് . തൃശൂർ ജില്ലയിൽ പോളിങ് ശതമാനം ഏറ്റവും കൂടുതൽ കുന്നംകുളത്തും വടക്കാഞ്ചേരിയിലുമാണ്. 73.93 % ശതമാനവുമായി ഒന്നാം സ്ഥാനത്തുള്ള കുന്നംകുളത്തിനു തൊട്ടു പിറകിലായി 73.50 % ശതമാനവുമായി വടക്കാഞ്ചേരിയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയാണ്.