വടക്കാഞ്ചേരി മേഖലയിൽ ഭൂചലനം

വടക്കാഞ്ചേരി : വടക്കാഞ്ചേരി മേഖലയിൽ ഇന്ന് പുലർച്ചെ ആറരയോടെ ഭൂചലനം അനുഭവപ്പെട്ടു.ഇന്നലെ വൈകീട്ട് ഇരട്ടക്കുളങ്ങര ഭാഗത്തും നേരിയ ഭൂചലനം ഉണ്ടായി.ഇരട്ടക്കുളങ്ങര സർക്കാർ ആയുർവേദ ആസ്പത്രിയ്ക്ക് അടുത്തുള്ള ഏതാനും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പട്ടാറെ ബഷീറിന്റെ വീട്ടിലെ അടുക്കള ടൈൽ പൊട്ടുകയും മറ്റു ചില വീടുകളിലെ ഓടുകൾ ഇളകുകയും ചെയ്തു.എന്നാൽ ഭൂചലനം പീച്ചി വനഗവേഷണ കേന്ദ്രത്തിലെ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയിട്ടില്ല.