വടക്കാഞ്ചേരി : ഡി.വൈ.എഫ്.ഐ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു വിജയികളെ അനുമോദിക്കലും യൂണിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണവും നടന്നു. കൗൺസിലർ പി.കെ സദാശിവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം.ജെ. ബിനോയ് , കൗൺസിലർ പ്രസീത സുകുമാരൻ, ബ്രാഞ്ച് സെക്രട്ടറി മൊയ്തീൻ പി.എ ,ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ എം.യു സുരേഷ്, സി.ആർ. കാർത്തിക, പി.എസ്. സുധീഷ് കുമാർ, എം.എം മഹേഷ് ,മിഥുൻ സജീവ്, ജിതിൻ ജോസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു പ്രസാദ് പി.വി. അദ്ധ്യക്ഷത വഹിച്ചു. ശ്രീകാന്ത് കെ.എസ്. സ്വഗതവും അജയകുമാർ നന്ദിയും പറഞ്ഞു.